കുറ്റിച്ചൂലിനൊപ്പം.
രാവിലെയുള്ള നിശബ്ദതയിൽ അവളും അവളുടെ കുറ്റിച്ചൂലും മുറ്റത്തേക്ക് കാലെടുത്തുവയ്ക്കുന്നു. ചുണ്ടിൽ വാചകമില്ലാത്ത ഒരൊറ്റ ശ്വാസം പോലെ കൈയിൽ ചുംബിക്കുന്ന ഒരു ഓലമടലിൻ പൊളിയിൽ കൂട്ടി കെട്ടിയ , അവളുടെ കുറ്റിച്ചൂൽ പിടിച്ച് അവളെത്തുന്നു., മൃദുവായ ഈർക്കിലുകൾ കൂട്ടമായി മന്ത്രിക്കുന്നു— സംസാരിക്കാൻ ധൈര്യപ്പെടാത്ത ഓർമ്മകളെക്കുറിച്ച്. കുറ്റിച്ചൂൽ അതിന്റെ നൃത്തം ആരംഭിക്കുന്നു, തിരുകി ചുളുങ്ങിയ ഭൂമിക്കെതിരെ സാവധാനം , താളംപിടിച്ച മന്ത്രം പോലെ തലമുറകൾക്ക് പരിചിതമായ ഒരു ശബ്ദം. ആത്മാവിന്റെ ആഴത്തിലുള്ള പൊടിയുടെ നിശബ്ദമായ ശുദ്ധീകരണം, മനസ്സിനെ അതിന്റെ തുരുമ്പിൽ നിന്ന് തുടച്ചുനീക്കുന്നു. നിഴലുകൾ വെട്ടിക്കളയുക , അന്ധമായ ദിവസങ്ങൾ മാറി നിൽക്കട്ടെ അവളുടെ കുറ്റിച്ചൂൽ നെടുവീർപ്പിടുന്നു: "പ്രതീക്ഷയുള്ള ഒരു വിത്ത് നാമ്പ് നടുക." ധാർമ്മിക അടിത്തറ പുതുതായി തൂത്തുവാരണം, ആന്തരിക സ്വത്വം ശുദ്ധീകരിക്കണം— സത്യസന്ധതയും ക്ഷമയും കൊണ്ട്. അവളാണ് ആ ചൂൽ തന്നെ ആർക്കും അറിയാതെ, പൊടിയിലും മണ്ണിലുമെല്ലാം അവളുടെ ആന്തരിക തെളിച്ചം തുടിക്കുന്നു. അവൾ തിടുക്കം കൂട്ടുന്നില്ല, വേദനയിലൂടെ തിടുക...