അവൾ
അവൾ ഭ്രാന്തിയാണെന്ന് ലോകം വിധിച്ചപ്പോൾ,
അല്ലയോ സുമതേ, അവൾക്കാഴത്തിൽ മുറിവേറ്റൊരന്തരംഗമേ;
പിളർന്നുപോയൊരാത്മാവിൻ നിശബ്ദതയിൽനിന്നും,
പേരില്ലാക്കൊടുങ്കാറ്റവൾ നെഞ്ചിലേറ്റി നിന്നു.
സംരക്ഷണം വേണ്ടാതോരീ ദുരന്തഭൂമിയിൽ,
സ്നേഹബന്ധങ്ങൾ ശത്രുവിൻ വാളുപോൽ മുറിവേൽപ്പിച്ചൊരീ ലോകത്തിൽ,
അരികിലൊരു കോണിൽ ചുരുങ്ങിക്കുറുകി, അവളൊരഗ്നിഗോളം!
അറിവില്ലാത്തവളെന്നാരോ പുലമ്പീടുന്നു,
അല്ലവൾ, കരുണയില്ലാത്തൊരായുധമവൾ താൻ; സ്നേഹത്തിൻ അഗ്നിജ്വാല വർഷിച്ച ഹൃദയം,
വിശ്വാസത്തെ അഗ്നിശുദ്ധി വരുത്തിയോരഗ്നിപുഷ്പമവൾ;
നുണകളാൽ കെട്ടിപ്പടുത്തൊരീ മരീചികാ ലോകത്തിൽ,
ചതിക്കപ്പെട്ടൊരാളവൾ, നിസ്സഹായയായി;
സ്നേഹത്തിൽ വിശ്വസിച്ചതിനാലോ വാക്കുകളിലോ,
പൊട്ടിവീണ സ്വപ്നങ്ങളിൽ പറ്റിപ്പിടിച്ചു നിന്നവൾ.
നാണംകെട്ടവളെന്നാരോ മൊഴിഞ്ഞു,
അല്ലവൾ, ആത്മാവിനെ കാത്തുവച്ചോരമ്മ താൻ;
ഒരിക്കൽ തേടിയൊരാർദ്രത തണുത്ത മഞ്ഞായി മാറിയപ്പോൾ,
അവൾക്ക് കൂട്ടിനായ് നിഴൽപോലെയൊരു ആത്മാവ് നിലകൊണ്ടു;
മൗനം ബലഹീനതയല്ലവൾക്കെന്നോർക്കുക,
ഹൃദയത്തിൻ ശ്രദ്ധയാർന്നൊരഭയമതവൾക്ക്;
നിശബ്ദതയാലവൾ കണ്ടു, കേട്ടു, പഠിച്ചു,
ആരാണ് യഥാർത്ഥത്തിൽ സുരക്ഷിതരെന്ന്, ആരാണ് ചതിയന്മാരെന്ന്.
കയ്പേറിയോരെന്നാരോ പറഞ്ഞൂ,
അല്ലവൾ, സത്യം ധീരമായി പറഞ്ഞവൾ താൻ;
വേദന വിളിച്ചുപറഞ്ഞതവൾക്ക് കയ്പ്പേകീടുന്നില്ല,
ഒരു ധീരയാമവൾ, കാലത്തിൻ കടൽത്തീരത്ത് പതറാത്ത നെഞ്ചുമായി;
മുറിവേൽപ്പിച്ചവരെ ഉത്തരവാദികളാക്കിയെങ്കിലും,
വെറുപ്പിൻ വിഷം മനസ്സിൽ പേറിയോരവളായിരുന്നില്ല;
മുറിവുകൾ മറച്ചുവെക്കാൻ കൂട്ടാക്കാതെ,
മറ്റുള്ളോർക്ക് സൗഖ്യമേകാൻ അവൾ തുനിഞ്ഞില്ല, സ്വന്തം മുറിവുണങ്ങാതെ.
ഭൂതകാലത്തിൽ കുടുങ്ങിയോരെന്നാരോ പറഞ്ഞു,
അല്ലവൾ, ആഘാതത്തിൻ ഭാരം ചുമന്നവൾ താൻ;
ആഘാതം കാലദിന സൂചികയിലൊതു ങ്ങാത്തൊരു ശൂന്യകാലമായി,
അവൾ കെട്ടിപ്പടുത്തൊരാ സമാധാനത്തിൻ മതിൽ തകർന്നു വീണു;
ഓർമ്മകൾ തകർത്തുവോ? അല്ലവൾ കുടുങ്ങിയോരല്ല,
തകർന്നൊരീ ഹൃദയക്കഷണങ്ങളിൽ നിന്നെഴുന്നേറ്റു,
പുതിയൊരു ജീവിതം പണിഞ്ഞവളാണവൾ;
സ്നേഹം തകർത്തെറിഞ്ഞ ഹൃദയത്തെ എങ്ങനെ പൂർണ്ണമാക്കും? അതവളുടെ ചോദ്യം!
മിഥ്യാബോധമെന്നാരോ പറഞ്ഞു,
അല്ലവൾ, പേടിസ്വപ്നത്തെ അതിജീവിച്ചോരവൾ താൻ;
പുഞ്ചിരിയേകിയവൻ ക്രൂരനായ രാക്ഷസനായി മാറിയപ്പോൾ,
ആർക്കും വിശ്വസിക്കാനാവാത്തൊരു ദുസ്വപ്നമായി അത്;
അവൾ ക്ഷീണിച്ചവളായിരുന്നെന്നെങ്ങിലും,
അവൾ അതിശയോക്തിയല്ല, സഹനത്തിൻ കർത്തൃത്വമവൾ;
നാടകീയമായിരുന്നില്ലവൾ, വെറുമൊരു അതിജീവിത, ജീവിതാഗ്നിയിൽ പൊള്ളിപ്പിടഞ്ഞവൾ.
ദുർബലയെന്നാരോ മൊഴിഞ്ഞു,
അല്ലവൾ, വിശ്വസിച്ചോരവളാണവൾ താൻ;
വീണ്ടും വീണ്ടും അവൾ നൽകി,
സംശയമില്ലാത്തൊരവസരം;
സ്നേഹമുണക്കുമെന്നവൾ വിശ്വസിച്ചുവല്ലോ,
അർഹിക്കാത്തതിലേറെ ക്ഷമിച്ചോരവൾ;
അത് ബലഹീനതയല്ല, മനുഷ്യത്വത്തിൻ സത്ത;
ഹൃദയം കയ്യിലേന്തി നടന്നോരവളാണവൾ, ലോകത്തിനു മുന്നിൽ.
അവൾ ഉപേക്ഷിക്കുന്നില്ല...
അവൾ സൗഖ്യപ്പെടുത്തുന്നു.
ശുദ്ധമല്ലത്, ചിലപ്പോൾ കുഴപ്പങ്ങൾ നിറഞ്ഞത്,
നിശബ്ദമായൊരാ വേദനയുമത്;
സൗഹൃദങ്ങളിൽ നിന്നകലുന്നൊരനുഭവവും,
കണ്ണുനീർ പൊഴിക്കുന്നൊരാ നിമിഷവും;
വീഥിയിൽ ഒരു അപരിചിതനോടൊരു പുഞ്ചിരി,
അതവളുടെ യാഥാർത്ഥ്യം, ഹൃദയം തുറന്നു കാണിക്കുന്നു.
അതിനാൽ അവളുടെ പ്രക്രിയയെ തെറ്റായി മുദ്രകുത്തരുത്.
അവളുടെ മൗനത്തെ കീഴടങ്ങലായോ,
കണ്ണുനീരിനെ പരാജയമായോ കാണരുത്;
അവൾ തകർന്നിട്ടില്ല... അവൾ മാറുകയാണ്.
കൂടുതൽ കരുത്തുള്ളവളായി, മൃദലയായി,
ബുദ്ധിമതിയായി, ഉച്ചത്തിൽ സംസാരിക്കുന്നവളായി,
കൂടുതൽ ജാഗ്രതയുള്ളവളായി, ശക്തയായി;
അവൾ പഴയതുപോലെയല്ല - അതവളുടെ വിജയം, കാലം കുറിച്ച വിജയം!