നാവേ, നീയൊരു പ്രശ്നക്കാരൻ
എന്റെ നാവൊരു പ്രശ്നക്കാരൻ, മര്യാദ ലേശം പോലുമില്ലാത്തവൻ; പല്ലിന്റെ കടി വല്ലപ്പോഴും കൊള്ളും, എന്നാലും പ്രകടനം അതിഗംഭീരം! വളയും, വഴങ്ങും, വഴുതിവീഴും, ചുരുണ്ടും ഇഴഞ്ഞും ചാടിനടക്കും; പല്ലുകൾക്കുള്ളിൽ ഒളിച്ചിരുന്നിട്ട് അണ്ണാക്കിനപ്പുറം എത്തിനോക്കും! അതിരുകളില്ല, നിയമവുമില്ല, വടക്കും തെക്കും കിഴക്കും പടിഞ്ഞാറും- തന്റെ വഴിയേ പോകുമിവൻ, തടയാൻ നോക്കിയാൽ തെന്നിമാറും! മനസ്സ് ചിന്തിച്ചുതീരുന്നതിന് മുമ്പേ വാക്കുകൾ പാഞ്ഞുപുറത്തുവരും; ഒരു മനുഷ്യനെ ആകാശത്തോളം പുകഴ്ത്തി മേഘങ്ങൾക്കുമേൽ കയറ്റും. അഹന്തയുടെ സിംഹാസനത്തിൽ കിരീടമണിയിച്ചിരുത്തിയിട്ട്, അടുത്ത നിമിഷം അതേ മനുഷ്യനെ അഗാധതയിലേക്ക് തള്ളിയിടും! പുകഴ്ത്തും, വാഴ്ത്തും, വശീകരിക്കും, അപരിചിതനെ സ്വന്തമാക്കും; പിന്നെ വാക്കുകളിലെ വിഷം കലർത്തി വിശ്വാസത്തിന്റെ വേരറുക്കും. വാളിനേക്കാൾ മൂർച്ചയുള്ളത്, ഉരുക്കിനേക്കാൾ കൂരമുള്ളത്; ശബ്ദമില്ലാതെ മുറിവേൽപ്പിക്കും, കാലം കഴിഞ്ഞാലും പാട് മായില്ല. വാൾ ഊരേണ്ട കാര്യമില്ല, കുന്തമൊന്നും കൈയിൽ വേണ്ട; ഒരൊറ്റ വാക്യം മതി ചിലപ്പോൾ- സമാധാനമുള്ള ഹൃദയം വെറുപ്പിലും ഭയത്തിലും ഉണരാൻ! നുണയിലേക്ക് വളഞ്ഞുചേരും, കണ്ണുകളെയും കബളിപ്പിക്കും...