വിധിയുടെ താളം
നിശാശീതളമേകിയോരാ പ്രഭാതം,
നീലനിലാവിൻ തൂവൽ പൊഴിഞ്ഞൊരു താരകരാജി.
നിറവൊത്ത കിനാവിൻ കിളിനാദ മുഴക്കം.
വാക്കുകൾ പൂക്കളായ് വിരിഞ്ഞിടുമ്പോൾ,
പൂവിളിയായ് പാടിയിരുന്നു ഹൃദയതന്ത്രികൾ മാത്രകൾ തോറും
കിനാവിന്റെ കാതിലോതി ഋതുമതി പെൺകുട്ടി,
ഹൃദയരാഗത്തിൻ പ്രണയവീണ മീട്ടിയവൾ,
പ്രണയപൂവിൻ ഓടകൂടയിൽ കടന്നു;
തളിർ വിടർന്നു, ചിരിതുള്ളൽ പൂക്കളായ്,
പുതിയൊരു വസന്തം നീങ്ങുമ്പോൾ.
വാക്കിന്റെ ചങ്ങല പൊട്ടിച്ചൊരു നാൾ,
പ്രണയത്തിൻ കൈയ് പിടിച്ചവൾ പോകെ.
ഉമ്മറം ശൂന്യമായ്, നെടുവീർപ്പുയർന്നു,
കണ്ണീരിൻ ചാലുകൾ വറ്റും മുൻപേ.
പിന്നെ — മിഴിയിലൊരു പകലാടു വന്നു,
കുലപതിയുടെ കുറയെന്നപോലെ.
"പെൺകുട്ടി പോയ്‌ക്കഴിഞ്ഞു വഴിതെറ്റി",
പറഞ്ഞു — സദാചാര ഭീരുക്കൾ തങ്ങൾ
വിധിതൻ കരിനിഴൽ വീണൊരു നാളിൽ.
ലോകം കുരച്ചു, "വഴിതെറ്റിപ്പോയവൾ!".
പാപത്തിൻ കറപുരണ്ടോരെൻ മാനസം
നൊമ്പരക്കടലിൽ മുങ്ങിത്താണുപോയി.
ഉമ്മറത്തെ നിഴൽ മാഞ്ഞു, പടിവാതിൽ
പുറകിലൊരു നൊമ്പരമടഞ്ഞിടുന്നു.
മക്കളെ വെടിഞ്ഞിട്ടും, അമ്മതൻ കണ്ണിൽ നീരാഴികൾ പൂക്കുന്ന ദു:ഖവൃന്ദം.
ജീവിച്ചിരിക്കെ മരിച്ചവളായി,
ചടങ്ങുകൾക്കവർ ഒരുങ്ങി നിന്നു.
സമൂഹത്തിൻ മുന്നിൽ തല കുനിച്ചവർ,
മകളുടെ രൂപം മനസ്സിൽ മായ്ച്ചു.
ബന്ധത്തിൻ നൂലങ്ങറുത്തെങ്കിലും,
നെഞ്ചിലൊരു നോവിൻ കനലെരിഞ്ഞു.
എങ്കിലും — കനലാകുന്ന കണ്മണിയാതുമൊരു
പ്രണയമുയിർച്ഛയാൽ വീണ്ടും പാടുന്നു.
അതേ വസന്തത്തിൽ, മറ്റൊരതിരത്ത്,
ഒരു തോളിൽ തോളടിഞ്ഞൊരു കാവ്യത്തിൽ സ്വപ്നങ്ങൾ പൂക്കളാകുന്നു കനവുകൾ കണ്ടു, കിനാവുകൾ നെയ്തു,
മൗനമായ് സ്നേഹം മനസ്സിൽ നിറഞ്ഞു.
ഒരാൾക്കവൻ ലോകമായ് മാറിയ നേരം,
മറ്റൊരവൾ മറ്റൊരു കൈയ് സ്വീകരിച്ചു.
മറ്റൊരവൾ വരുന്നു കാറ്റായി.
വൈരത്തിൻ പാത്രം കൈനീട്ടി, തീയെ
പ്രണയമൺചെപ്പിൽ തെളിയുന്നു തീവ്ര ദുഃഖമതിൻ നാളങ്ങൾ
കമ്പ്യൂട്ടറിൻ മറവിയിൽ നിന്നൊരു കുലുക്കം,പ്രണയത്തിൻ നാളം കെട്ടടങ്ങിയില്ല,
അതു പകയായ് ഉള്ളിൽ കറുത്തുയർന്നു.
ചതിയുടെ കെണിയവൾ മെനഞ്ഞു തുടങ്ങി,
"എനിക്കില്ലയെങ്കിൽ നിനക്കുമില്ല" എന്നാർത്തു.
സൈബർ ലോകത്തിൻ മറവിൽ നിന്ന്,
പകയുടെ കളിയിൽ അവൾ മുഴുകി.
ഒരുലോകമാകുന്നുവെങ്കിലും കല്ല് പറക്കുന്നത് പോലെ പോയാലിരു ലോക മാകും ധൃതം
കൈകൾ കീവേർഡിലായ് വാക്കുകൾ കരിയുമ്പോളാവാക്കുകൾ മുറിവായ് തുളുമ്പുന്നു രാത്രികൾ പലതിലും.
വിധിതൻ ലിഖിതമോ, പ്രണയപ്പകയോ?
വേർപാടിൻ നോവു പേറുമീ വീടുകൾ.
അകന്നൊരു പെൺകുട്ടിയെ ഓർമ്മിക്കും കാലം,
നഷ്ടസ്നേഹത്തിൻ കരിനിഴൽ വീഴ്ത്തും.
ഒരു ദുരന്തമുഖമായ് പ്രണയം മാറുമ്പോൾ,
ഇരുളിലൊരു തിരിനാളമണയുന്നുവോ?
ഒരുപക്ഷേ — കാലം മറക്കും അവളെ,
കാലം മായ്ക്കാത്തൊരോർമ്മയായ്,
കരിഞ്ഞ പൂവിൻ ഗന്ധമായ്,
അവൾ എൻ ഹൃദയത്തിൽ പാടി നില്ക്കും.
അവസാനമെന്നോർക്കെ — ഒരു വാക്കായിരിക്കും:
"പ്രണയം — പക്ഷേ ദുരന്തം തോല്പിച്ചവളെ!"