പാടവരമ്പിലെ സഖി


 ഓർക്കുന്നു ഞാനെന്റെ ബാല്യകാലത്തെ

എത്രയോ സുന്ദരനിമിഷങ്ങളെ

പൂക്കളം തീർക്കുവാൻ തുമ്പയിറുക്കുവാൻ

പാടവരമ്പിലൂടന്നു നാം പോയതും.

ചേമ്പിലക്കുമ്പിളിൽ കൊങ്ങിണിപ്പൂക്കളെ

അന്നു നിറച്ചു നാം ചിരിച്ചതും.

ഇല്ലിവേലിക്കരികിലെ ചെമ്പരത്തിപ്പൂ

കണ്ടു നീ ചിരിച്ചപ്പോൾ

നിൻ ചെങ്കവിളുകൾ തുടുത്തു നിന്നതും

"ഇപ്പോഴിറുത്തു നിൻ ചെവിയിൽ ചൂടിക്കോളൂ"

എന്നു നീ പറഞ്ഞതും എൻ്റെ ചങ്കിൽ നീ

ചെറുകടി തന്നതും ഓർക്കുന്നില്ലേ സഖീ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മടങ്ങിവരാത്ത പടിയിറക്കം

നമ്മുടെ ആശകൾ

ആചാരക്കെട്ടുകൾ

സ്വപ്നത്തിന്റെ തുറമുഖം

വാടുകില്ല വീഴുകില്ല ഈ ചുവന്ന പൂവുകൾ

കുറ്റിച്ചൂലിനൊപ്പം.

ഓണപ്പൂക്കൾ

കറിവേപ്പില

മതം: ഒരു വഴികാട്ടി മാത്രം, ലക്ഷ്യമല്ല

പച്ചപ്പിൻ മടിയിൽ