കണ്ണുനീർ പൂക്കൾ

 


നിന്റെ പേരിൻ്റെ നിഴലൊരു നോവായ്

എന്റെ ഹൃദയത്തെ സ്പർശിച്ച്, 

നിശ്ശബ്ദമായി ഒഴുകുന്ന കണ്ണീർ ചാലുകൾ 

ഈ ലോകം തകർക്കാൻ വെമ്പുന്നു.


ഒന്നുറക്കെ കരഞ്ഞാലോ എന്ന് ഞാൻ കൊതിച്ചു,

ഹൃദയത്തിലെ ഭാരം ഇറക്കിവെക്കാൻ.

പക്ഷേ എനിക്കറിയാം, ഒന്നും മാറില്ല,

നീ പോയ വഴികളിൽ വേദന മാത്രം.


മാഞ്ഞൊഴുകുന്ന വെയിലിൻ മറവിൽ

മൗനമായൊരു പാത വന്നു തീരുന്നു,

നീ നടന്നുവോ?—എൻ ഹൃദയതൽപിൽ

നിത്യഛായയിൽ  വിരിഞ്ഞു നില്ക്കുന്നു.


ചിത്രശലഭം പോലെ സ്വപ്നമാം ദിനങ്ങൾ

ചിന്തകളിൽ വാടി പൊഴിഞ്ഞിടുന്നു,

പൂമുഖങ്ങളിൽ മുത്തുതുള്ളി പോലെ

പുതുമുറിഞ്ഞു കണ്ണുനീർ വീഴുന്നു.


നിശ്ചലരാത്രിയിൽ മന്ദമാരുതം

നിനവിന്റെ ഗീതം നീട്ടി പാടുന്നു,

വിരഹത തൻ പൂന്തോട്ടം പൂത്തു പൂത്തു

വേദനാമധുരം വീശി നിൽക്കുന്നു.


ഓരോ തുള്ളിയും, മുത്തുമാല പോലെ,

ഒറ്റയായ എൻ മിഴിത്തുടിയിൽ ഉറങ്ങുന്നു,

നിന്റെ പ്രണയം ജീവിക്കുന്നു ഇന്നും,

നിഴലിന്റെ പൂമ്പാറ്റ ചിറകിലേറ്റി.


ഹൃദയം തന്നെയും ഓർമ്മകളോടും,

വിരഹത്തിന്റെ പാട്ടുകൾ പാടുന്നു,

നിന്റെ ഓർമ്മകൾക്ക് മരണമില്ല,

നിനക്കായി ഞാൻ, ഇന്നും കരയുന്നു.

അഭിപ്രായങ്ങള്‍