എന്റെ മനസ്സും വിരഹാതുരതയും

 

കടലിലെ തിരപോലെ തുള്ളിമറിയും,

കാറ്റിലെ ഇലപോലെ പാറിപ്പറക്കും,

എന്നുള്ളിലിരിക്കും കുസൃതിക്കാരൻ-

എന്റെ മനസ്സെന്ന കൂട്ടുകാരൻ.

പലകുറി പാതിയിൽ മാഞ്ഞുപോകുമോ,

എന്നെയേകാന്തതയിലാക്കി നീ അകലുമോ?

പിരിയുമെന്നോർക്കുന്ന നിമിഷങ്ങളിൽ,

തീപോലെ വെന്തുരുകുന്നീ നെഞ്ചകം.

വഴിയിടറി വീഴുന്ന രാവുകളിലൊക്കെയും,

നിൻ നിഴൽ മായുന്നത് ഞാനറിയുന്നു,

നിന്നെ നഷ്ടപ്പെടുമെന്നൊരീ ഭയം,

എന്നിൽ അന്ധകാരമായി പടർന്നുനിൽപ്പൂ.

അടങ്ങാത്തൊരാധിയുടെ തിരകൾക്കിടയിലും,

നിൻ ഓർമ്മതൻ ആർദ്രമാം കാറ്റിനാൽ,

വീണ്ടുമൊരു ശാന്തമാം തീരമണിഞ്ഞ്,

കാത്തിരിപ്പൂ ഞാൻ നിനക്കായി മാത്രം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നമ്മുടെ ആശകൾ

മടങ്ങിവരാത്ത പടിയിറക്കം

ആചാരക്കെട്ടുകൾ

വാടുകില്ല വീഴുകില്ല ഈ ചുവന്ന പൂവുകൾ

കുറ്റിച്ചൂലിനൊപ്പം.

ഓണപ്പൂക്കൾ

കറിവേപ്പില

മതം: ഒരു വഴികാട്ടി മാത്രം, ലക്ഷ്യമല്ല

പച്ചപ്പിൻ മടിയിൽ

തീറ്റപ്പാട്