ആചാരക്കെട്ടുകൾ

അമ്പലത്തറയിൽ " 'ആചാര' 'വെടി ' "മുഴങ്ങികൊടികയറ്റി  
അമ്പിമാരാറാടിയാചാര "വെടിക്കെട്ടു" കണ്ടു കൊടിയിറക്കി 
പണ്ടു പതിവിതു നാട്ടിൽ 

അച്ചു നിരത്തിയറയിൽ ആചാര " 'വെടി'ക്കെട്ടു" കൊടികയറും പോലെ 
തമ്പിമാരാറാടിയാചാര വെടിക്കെട്ടു കൊണ്ടു കൊടിയിറക്കിയപോലെ
ഇന്ന് പതിവിതു നാട്ടിൽ 

അച്ചിയലറിയാത്തറയിൽ " ' ആചാര പൊതി'ക്കെട്ട്" കൊട്ടിക്കയറ്റും പോലെ
അമ്പിയും നമ്പിയും തമ്പിയുമാചാര പൊതിക്കുമ്പിട്ടു കൊടിയിറക്കിയ പോലെ 
നാളെ പതിവിതു നാട്ടിൽ.

//നിങ്ങളുടെ മനസ്സിലുള്ളത് ഞാൻ പറഞ്ഞു അത്രെയുള്ളൂ//

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശരീരഭൂമിയും ശബ്ദമില്ലാത്ത വേട്ടകളും-കവിത

അഭിമന്യൂ -അകം വെന്തവൻ

വാടകമുറി: കാലത്തിൻ്റെ മൗനസാക്ഷി