രമണൻ്റെ വിഷാദം :എന്തു പറ്റി രമണാ....


മരതകക്കാടുകൾ മെല്ലെ നിദ്രയിൽ,
മർമ്മരം മാഞ്ഞൊരെൻ കാനനവീഥിയിൽ,
ഒരു മണിനാദം മുഴങ്ങുവതെന്നോ,
ഹോ! നിദ്ര വരാതെ ഞാൻ കാത്തിരിക്കുകയായ്!
സ്വപ്നം കണ്ടതല്ല, കിട്ടിയതത്രയും
വെറും നോവിൻ കടലായിമാറിയല്ലോ!

അവൾ പോയ്, ആ ചന്ദ്രിക, എൻ ജീവനാം ചന്ദ്രിക,
ധനത്തിൻ ചിരി കണ്ടു മയങ്ങിപ്പോയ്!
"സ്നേഹമോ, ദാരിദ്ര്യമോ, എൻ മനമോ" എന്ന-
ചിന്തയിൽ, അവൾ ധനമാം മദനനെ വരിച്ചു!
എൻ പുല്ലാങ്കുഴലിൽ നിന്നും,
ഇനിയൊരു ഗാനം വരാതെ പോയ്!
ഹൃദയത്തിൻ നാദമില്ലാതെ,
ഒറ്റയായ് കാട്ടിലിതാ ഞാനിരിക്കുകയായ്.

നവവസന്ത ചന്ദ്രികമാർക്കേറെയിഷ്ടം ധനത്തിൻ ഗർവ് കാട്ടും കട്ട കലിപ്പനേയല്ലോ,പേരൊത്ത വമ്പു കാട്ടും
തെമ്മാടിയാം ലഹരി കിറുക്കനേയും!
അവരുടെ പഞ്ചാരയൊലിപ്പിൽ രാവിൽ,
പുളകം കൊള്ളുന്നു രതിതൻ പുക ലഹരിയിൽ പൂണ്ടു രസിച്ചു മദിക്കുന്നു.
കാലം കാത്തു മറ്റൊരു വാണിഭ ചന്ദ്രിക ചങ്ങലയിൽ കാലം കൊളുത്തുവാൻ വെമ്പുന്നു സ്വാർത്ഥമോടെ അഹോ!
മറുപിള്ള മാറാതെ നേരം നോക്കി ഇഞ്ച കാട്ടിലെക്കേറിഞ്ഞു പിഞ്ചിനെ മതിലിൻ മറവിലായ് മറ്റൊരു മദനൻ മറഞ്ഞിരുന്നു ഓടിയൊളിക്കുവാൻ പുതു ലോകം തേടി.
എന്നെയോ, ശുദ്ധനെന്നോതിയീ ഹൃദയം,
വീണ്ടുമേകനായ്, നിരാശയിൽ മുങ്ങുന്നു!
അവരറിയാതോരെൻ നിഷ്കളങ്ക സ്നേഹം,
അതോർത്തെൻ കണ്ണുകൾ നിറഞ്ഞൊഴുകുന്നു!

കൈവന്ന കാലമൊന്നോർത്താൽ മതിയെനിക്ക്
കരളുരുകാൻ, കണ്ണീരുതിർന്നീടാൻ!
കടമെൻ തലയ്ക്കു മീതേ കറുത്ത മേഘംപോൽ,
പണിയില്ലാ നാളുകൾ നീണ്ട രാവായ്‌.
ഒരു തുള്ളി കള്ളിൽ മറഞ്ഞെങ്കിൽ ഞാനെത്ര!
വിഷംപോലും ചതിക്കില്ല, പെണ്ണോ? ഹാ!
അവൾ ചതിച്ചൂ, എൻ ഹൃദയം പിളർന്നുപോയ്,
സൗകര്യങ്ങൾ നോക്കിയൊരാ സ്വാർത്ഥമോഹം!

നാമെത്ര പണിയെടുത്തെങ്കിലും,
കോന്തന്മാരെന്നെ പരിഹസിച്ചീടുന്നു!
“സ്നേഹമെന്നോ, അതോ ഭ്രാന്തോ”
ചോദ്യത്തിൽ ചിരിച്ചു, എൻ സ്വപ്നം തകർത്തൂ!
കുടുംബമെന്നൊന്നോ, ഭൂമിയിലെത്രയോ
വൃത്തികെട്ടൊരീ സമ്പ്രദായമെന്നോ?
ഓരോന്നുമോർക്കുമ്പോൾ, ഓരോരോ ദുരിതം!
കൊക്കിനോതുങ്ങാത്ത ഭാരമെൻ ജീവിതം.

അവസാനം, ആരും തുണയില്ലാതെ,
നില്ക്കുന്നൂ പുരുഷൻ, നോവിൻ നിസ്സഹായൻ.
കണ്ണീരിൽ മറഞ്ഞൊരാ നേരിയ പ്രത്യാശ,
അതുപോലും കെട്ടുപോയൊരെൻ ജീവിതം.
വെള്ളംപോൽ സ്നേഹവും നീതിയുമൊഴുകി,
ഒരു നിമിഷം വെളിച്ചം തേടിയെങ്കിലും,
ആശകൾ മാഞ്ഞുപോയ്, വഴികൾ മാഞ്ഞുപോയ്,
വീണ്ടുമെൻ ദുരിതക്കയത്തിൽ വീഴുന്നു.

ഒരു യാമമിരുളിൻ മറവിൽ,
കണ്ണടച്ചീടട്ടെ ഞാനൊന്നുറങ്ങട്ടെ.
പ്രതീക്ഷയോ, ആകാംഷയോ വേണ്ടാതെ,
വേദനകൾ മാഞ്ഞൊരാ ശാന്തമാം നിദ്ര!
അതിൽ ഞാനൊളിക്കട്ടെ, മരണംപോൽ മയങ്ങട്ടെ,
ജീവിതത്തിൻ കനത്തൊരീ യാഥാർത്ഥ്യത്തിൽ!



NB:മൂഞ്ചിയ ജീവിതവും ഉന്നത ചിന്താഗതിയും 

അഭിപ്രായങ്ങള്‍