ദിവ്യ ഭാരതം

വീരസ്വർഗ്ഗർ വാഴും ഭൂമിയിതെ,ദുർഗ്ഗ വാഹിനിയിതെ ധരണിയിൽ മോക്ഷധായക,ഭൂപടമെ ഴുതിയ ഭൂതല സർഗ്ഗമിതേ പഞ്ചധാരകളായി നിന്നിൽ, വിദ്യാമൃതം ചൊരിയും ഭൂവേ, ആത്മജ്ഞാനം ചൊരിയും,അറിവിൻ ഭൂമിയിതെ സനാധന ധർമ്മം കാക്കും,സംസ്കൃതി ക്ഷേത്രെ, ഭാരത ഭൂവർഷേ സത്യപാലനം വിളയും, ഈശ്വരജന്മ ക്ഷേത്രെ ഗീതാ കുരുക്ഷേത്രമിതേ അധർമ്മ ലോകർക്കുയരെ വാഴും പ്രകാശ ദീപ്തേ, ആര്യാവർത്തെ ആർഷ ഭാരത പുണ്യത്മാക്കൾ, പുനർ ജ്ജനിക്കും പുണ്യ ഭൂവേ, പുനർ ജനി ഭൂമിയിതെ ധർമ്മപാലനം സിരകളിൽ ഒഴുകും സപ്ത സിന്ധു സാഗര ഭൂവേ, വീരധർമ്മയോദ്ധാ,ജന്മ ഭൂമിയിതെ സ്നേഹ മൈത്രി മാതൃകയാകും ജനഗണ സേവിത ഭൂവേ, ലോകപ്രിയ ജന്മ ഭൂമിയിതെ ഭാരതപുത്രർക്കുണർവേകും ദിവ്യ സഹിഷ്ണുത സമ്പത് ഭൂവേ, ഭാരതജനനി, ഭാഗ്യദായക സ്വാതന്ത്ര ഭൂമിയിതെ കളങ്ക ചാർത്തും കൈകളറ്റിയടർത്തീ ശംഖോലി,മുഴക്കും ദിവ്യ രണഭൂവേ കരുണകളില്ലാതേയോരോവേരുകളടർത്തീടും, വീരഗാഥ ഗാനഭൂമിയിതെ വന്ദേ ഭാരതാമ്പേ,അംബേ ഭാരതാമ്പേ വന്ദേ ഭാരതാമ്പേ,അംബേ ഭാരതാമ്പേ