ശരീരഭൂമിയും ശബ്ദമില്ലാത്ത വേട്ടകളും-കവിത
ഉത്തര ദിക്കിലങ്ങുഷരഭൂവിലുത്തരീയംപുതച്ചു
ഉത്തമാംമംഗനമാർ തൻമനവിരാവിക്കുമാറു
മുത്തരമില്ലാത്ത മൂകാമായൊരശ്രുശാപവര്ഷവു
മതുത്തരയാണുകാണ്മതില്ല പത്തരമാറ്റിനെൻ ഭാഗിനിയാം
നാരിയല്ലനരനുമല്ല നാമ വിശേഷങ്ങളേറയില്ലങ്കിലും
നാഭിയുള്ളവളെന്നു പാർത്തു കൊതിച്ച നരിമാർ
ഓരിയിട്ടങ്ങോടിയടുത്താർത്തിപൂണ്ട നിശാചരന്മാർ
വാരിയെടുത്തവർ പങ്കിട്ടെടുത്തു ദാഹവും ദേഹവും
അണയുന്നനിണമതിൻമണം മണ്ണിലേക്കുറിയൊഴുകി
കാണായ് പടർന്ന കരിനീലിമ കരിമഷി കണ്ണിലും
കിതയ്ക്കുന്നു ശ്വാസവും നിലക്കുന്നു ജീവനും
കിരാതം കൊതിക്കും പിന്നെയും രുധിരം രുചിക്കുമാംസവും
തുടിക്കുന്നുനാഭിയിൽ നേർത്തോരാസ്പന്ദന-
മിടിക്കുന്നു നാഡിയിൽ അതിജീവനരോദനം
നാഴിക നാളി ബന്ധവുംഭേദിച്ചു പുതു പ്രാണ
നൂഴിയിൽ കൊതിക്കുന്നു ശ്വാസവും മതിക്കുന്നു മാനവും
അഭിനവവേട്ടപ്പട്ടികളകുന്നുപോയൊരു തെരുവിൽ
ശുഭ ശകുനമാംശുകൊതിച്ചോരു ശുനകമണിര്തനം
അറവു ശാലയ്കുമറപ്പാകുമൊരുഗന്ധമെന്തെന്നാധിപൂണ്ടു
മറവു ചെയ്യാപുഴുത്തചതയെന്നൊരുവേളയതാശ പൂണ്ടു
ദക്ഷിണയോ ഭക്ഷണമോ ഭിക്ഷയോയാവതെന്തെന്നറിയാം
ദക്ഷിണ ദിക്കേ പൊറുക്കുക ദുഃഖമതെന്നാലാവതുമറിയാം
പട്ടിണി മുറ്റിയ കുപ്പയിലരവയർ പാതിമരിച്ചതുമറിയാം
പട്ടട പറ്റാതെയൊരുനാളൊരുനാൾ കൂടികൊതിച്ചതുമറിയാം
ഗമിക്കുക കാലേ ,കുതിക്കുക കാലേ ,ഗന്ധമകലും കാലേ
ഗണിക്കുകദേശം ,ഗുണിക്കുക കാതം, അന്ധതമായും കാലേ
ലക്‌ഷ്യം ലക്ഷണമൊത്തവനെങ്കിലും ദുർഘടവുമതുകാലേ
ലഭിക്കുക ലക്ഷണ മൊത്തവയെന്നത് ദൃഢ മായതു കാലേ
ഓടിയടുത്തധികപാരവശ്യത്തോടാമോദാലെങ്കിലു
ഒടുക്കം കണ്ടതു കണ്ണിനു പാർക്കാനാവില്ലതുമേ
പൊതിഞ്ഞ മിശിറാൽ ചെമ്പട്ടു വിരിച്ച ഗാത്രവുമതുമേ
മതിമറന്നുപൊന്തുമീച്ചകളാട്ടുമിരമ്പലിലടർന്നു പണ്ടവും
പാതിയുടഞ്ഞു വീർത്തു ജഡവുമതിൽ നുരക്കും കൃമികളും
പാതി തുറന്ന മിഴികളിൽ തുളച്ചു കിഴിച്ചുമരിച്ചുമവരമിക്കുന്നു
ദുർവിധി യെന്നും ദുരവസ്ഥയെന്നും ശോകം വാർന്നപലപിക്കും
ദുർമരണമെന്തിന് കാലം സമ്മാനിച്ചിതെന്നു ലോകമനുതപിക്കും
ഇളം പച്ച ചേല കണങ്കാലിൽ കുരുങ്ങിയതു കാണായി
ഇളംകാറ്റിലതു ഉയർന്നുപൊങ്ങി കണ്ടതിൽ സ്തംബ്ദയായി
കണ്ണുകൾ പലവുരു അടച്ചും തുറന്നും ദൃഷ്ടിയൂന്നി ശുനകയും
കണ്ണുകൾ എന്തിനു നൽകിയികാഴച്ച കാണ്മതിന്നു ശങ്കിച്ചു .
അനുനിമിഷം വൈകി കൂടാ പൈദാഹവും മറന്നുകൂടെ
അനുമാനിക്കേണ്ട വൈകരുതതു പൈതലെന്നു മറന്നുകൂടാ
അനക്കമുണ്ടതിനു നേരിയ മിടിപ്പുമുണ്ടിളം നെഞ്ചിലായി
അനപ്പുള്ള മേനിയല്ലങ്കിലും ശീതം തടവി മരവിച്ചിടുന്നു
നഖരങ്ങളൊതുക്കി മുൻപാദങ്ങളാട്ടിയും മുട്ടിയുംതട്ടിയും
മുഖമൊന്നു മിനുക്കി തലയൊന്നൊതുക്കി നക്കിയുമുണക്കിയും
ഉണരുവാൻ ഏറെ പണിപ്പെട്ടു നോക്കി കൂവിയും കുരച്ചും
ഉണ്ടൊരു ജീവന്റെ തുടിപ്പ് കണ്ടിട്ട ഹ ഓടിയും ചാടിയും പിന്നെമറിഞ്ഞും
നാവൊന്നു നനക്കാൻ ക്ഷീരം കിനിക്കും അമൃത കുംഭങ്ങൾ
നാഴിക മുന്നേ തകർത്തോരു വിധിയെ പരിഹസിച്ചെങ്കിലും
അവനവൾ വാഴും ദേശത്തപൂർവ നിയോഗങ്ങളിതന്നറിഞ്ഞ
വനിയിൽ പിറക്കും പുതുനാമ്പു കളെന്തു പിഴച്ചു
സമയമില്ല പോലുമാദിത്യ നുണരുംമുൻപേ വേഗം ചരിക്കണം
സന്തമസം നീങ്ങുവാൻ താമസ്സമേറെയില്ല ഗതിയെകുറുക്കിതെക്കോട്ട്
വിളംബമില്ലാതെഗളത്തിൽ കമ്മിയെടുത്തു തന്നരുമയെ
വിലോമം പാഞ്ഞു വീറോടെ വിധിയെ പന്തയം വെച്ചപോൽ
അണച്ചും കിതച്ചും വലഞ്ഞു കരേറി ഗംഗയും യമുനയും
അണഞ്ഞും കിണഞ്ഞും വലിഞ്ഞു കരേറി വിദ്ധ്യനും സഹ്യനും
മുങ്ങിയും പൊങ്ങിയും വലിച്ചു കരേറി കൃഷ്ണയും കാവേരിയും
തങ്ങിയും പമ്മിയും ഒളിച്ചു കരേറി ചോളയും പാണ്ടിയും
കൂത്താടി യെത്തുവാൻ കൂട്ടായ് എത്തും കൂട്ടർ വാഴും നാട്ടിൽ
കൂത്താണ്ടവർ തൻ കൂവഗം നാട്ടിൽ ഇരാവാൻ വാഴും നാട്ടിൽ
കൂത്തമ്പല കോണിൽ കുമ്പിട്ടു വീണപ്പോൾ കുട്ടിയും വീഴ്വത് പട്ടിൽ
തെല്ലിട മാറിയിരുളിൽ കരിം തൂണുകൾ ചാരെ മറഞ്ഞിരുന്നു
തെല്ലോന്ന് മയങ്ങിപ്പോയതറിഞ്ഞില്ല കിതപ്പണഞ്ഞ
ശ്വാനി നിദ്രകയത്തിൽകരിപിടിച്ചു തൂങ്ങിയ പെയ്കിനാക്കൾ
കരിംകൈയാൽ കവിളിൽ കുത്തിയപ്പോൾ പിടഞ്ഞെണീറ്റു പരവശ യായ്
കുത്തു വിളക്കിലെ നാളത്തിൽകാണായ്
കൂത്താണ്ടവർ തോഴിയെ പാലാഴി കട്ടിലിൽ
ചൈത്രം പതിനെട്ട് നാളതു മാഞ്ഞുംപോയ്
ചിത്തിര പതിനെട്ടു നാളുകൾ മാഞ്ഞും പോയ്
കൂവഗ സുന്ദരി ശൈവലിനിയാം സാക്ഷാൽ അർദ്ധനാരി
കൂവള മാല്യമിട്ടു ഇരാവാൻ വരിച്ചോരു ശിവശങ്കരി