എന്റെ ലാൽ സലാം
നല്ലൊരു നാളെയെ ഞങ്ങള്‍ക്കായി
തന്നു പോയവരേ
ഈ നാടിനു വേണ്ടി എല്ലാം മറന്ന
ധീര നായകരേ
(2)
ചോര കൊണ്ടിതിഹാസം
രചിച്ച ധീര സഖാക്കളേ
(2)
മറക്കുകില്ലൊരു നാളും ഞങ്ങള്‍
രക്തസാക്ഷികളേ
(2)
ലാല്‍സലാം ലാല്‍സലാം
ലാല്‍സലാം ലാല്‍സലാം
പുന്നപ്രയിലെ ചോരത്തുള്ളികള്‍
ഉണങ്ങുകില്ലല്ലോ
(2)
വയലാറിന്റെ ജ്വലിച്ച കനലുകള്‍
അണയുകയില്ലല്ലോ
(2)
ഞങ്ങളിലണയുകയില്ലല്ലോ
കയ്യൂരിന്റെ ഹൃദയത്തുടിപ്പും
അടങ്ങുകില്ലല്ലോ
(2)
കരിവള്ളൂരും കാവുമ്പായും
മറക്കുകില്ലല്ലോ
(2)
ഞങ്ങള്‍ മറക്കുകില്ലല്ലോ
നിങ്ങളുയര്‍ത്തിയ
രക്തപതാകകള്‍ ചെങ്കടലാകുന്നു
(2)
നിങ്ങളുയര്‍ത്തിയ മുദ്രാവാക്യം
കാറ്റായൊഴുകുന്നു
(2)
തീക്കാറ്റായൊഴുകുന്നു
നിങ്ങള്‍ വളര്‍ത്തിയ പ്രസ്ഥാനം
പുതു വസന്തമാകുന്നു
(2)
നിങ്ങള്‍ കൊതിച്ചൊരു നാടിന്‍
മോചനം ആഗതമാകുന്നു
(2)
സമാഗതമാകുന്നു
നല്ലൊരു നാളെയെ ഞങ്ങള്‍ക്കായി
തന്നു പോയവരേ
ഈ നാടിനു വേണ്ടി എല്ലാം മറന്ന
ധീര നായകരേ
(2)
ചോര കൊണ്ടിതിഹാസം
രചിച്ച ധീര സഖാക്കളേ
(2)
മറക്കുകില്ലൊരു നാളും ഞങ്ങള്‍
രക്തസാക്ഷികളേ
(2)
ലാല്‍സലാം ലാല്‍സലാം
ലാല്‍സലാം ലാല്‍സലാം
(2)