From:നാരായത്തുമ്പി
കാത്തിരിക്കുന്നുവെങ്കിലും നിന്നരികിലെത്താൻ
കാതങ്ങൾ അകലെയാണ് ഞാൻ ..
നേരവും വൈകുന്നു .ഇരുൾ പരക്കുവാൻ തുടങ്ങിയില്ലന്നു
ഞാൻ നിനക്കിലും കണ്ണിൽ അന്ധകാരം പരക്കുന്നത് ബോധ്യമുണ്ട് ..
മുള്ളു തറച്ച പാദങ്ങളിൽ ശ്രദ്ധയോടെ നടന്നിട്ടും പിന്നെയും ചില്ലുകൾ തിളങ്ങുന്നത് നേരിയ കാഴ്ച .
സായം സന്ധ്യയായി
ഇരുളകലുവാൻ സന്ധ്യാദീപവുമായി ഇനിയും
സന്ധ്യയുണ്ടെന്നു മനം മന്ത്രിക്കുന്നത് കേൾക്കു ന്നു ഞാൻ ...