നാം അതിജീവിക്കുക തന്നെ ചെയ്യും .


എന്റെ കേരളം
എത്ര സുന്ദരം


ഭണ്ടാരം പൊളിച്ച്
ദുരിതാശ്വാസ നിധിയിലേക്ക് കൈ നീട്ടിയ ക്ഷേത്രങ്ങൾ...

പള്ളിയിൽ അഭയാർത്ഥി ക്യാമ്പൊരുക്കി
കൈ പിടിച്ചു പള്ളി കമ്മറ്റികൾ...

ചർച്ചുകൾ സർക്കാരിന് വിട്ടു നൽകി
മനസ്സിന്റെ വിശുദ്ധി തെളിയിച്ച സഭകൾ...

കൺട്രോൾ റൂമുകളായി തുറന്നുപോയി
പാർട്ടി ഓഫീസുകൾ...

കണ്ണിൽ എണ്ണയൊഴിച്ചു,
ജാഗരിച്ച സർക്കാർ സംവിധാനങ്ങൾ...

ഭക്ഷണവും അത്യാവശ്യവും
ഒരുക്കിയ സന്നദ്ധ സംഘടനകൾ...

ദുരന്തമുഖത്ത് നിന്നും രക്ഷപ്പെടുത്തി,
സ്വന്തം വീടുകളിലേക്ക് വിളിച്ചു വീട്ടുകാർ...

പണം പ്രശ്‌നമല്ലെന്ന് പ്രഖ്യാപിച്ച്
കരങ്ങൾ നീട്ടിയ പ്രവാസികൾ...

അഭിപ്രായവ്യത്യാസമെനിക്കാതെ
ഒരുമിച്ചു നിന്ന ഭരണപക്ഷവും പ്രതിപക്ഷവും...

“എപ്പോഴും കൂടെയുണ്ടാകും” എന്നു പറഞ്ഞ്
പിന്തുണയായി അയൽ സംസ്ഥാനങ്ങളും കേന്ദ്രവും...

ഉറങ്ങാതിരുന്ന് ജീവൻ പൊരുതിയ
ഇന്ത്യൻ സൈന്യം,കൂടെ കടലിന്റെ മക്കളും 

മൂന്നേമുക്കാൽ കോടി ശരീരങ്ങൾ,
ഒരു മനസ്സായി — കേരളം!

അഭിപ്രായങ്ങള്‍