അഭിമന്യൂ -അകം വെന്തവൻ

എനിക്കു മുന്നേ പറന്ന പക്ഷി യുടെ ചിറകുകൾ
കനിക്കു മുന്നമേ കരിച്ചതാര്
നുകം വലിച്ചവൻ ഉഴുതു മറിച്ചവൻ
അകം വെന്തവൻ പുറം കരിഞ്ഞതവനറിയാതെ പോയ്
കാലത്തു കാക്കുവാൻ കൂടപ്പിറപ്പില്ല
കാണിക്ക കാട്ടുവാൻ കരങ്ങളില്ല
ഖഗേന്ദ്രനവൻ ഖഗോള നായകൻ
ഖഡ്ഗ ങ്ങൾ ഉയർത്തി ഖണ്ഡിച്ചവരറിയാതെ പോയ്
ഗന്ധങ്ങളില്ല ഗാന്ധാരിയില്ല
ഗാന്ധാര ദേശങ്ങളൊന്നുമില്ല
ഘടകങ്ങളാൽ ജീവിതരേഖയുടെ
ഘടികാര മണികൾ മുഴങ്ങുന്നതവനറിയാതെ പോയ്
ചന്ദ്രകാന്ത പ്രഭകളില്ല ചേലൊത്ത ചേലകളില്ല
ചന്ദ്രിക യാമങ്ങൾ ഏതെന്നറിയില്ല
ജന്മം തന്നൊരു ജനനിയാം ജീവനെ
ജടിലമായി കാലം കവർന്നവനറിയാതെ പോയ്
താളങ്ങളില്ല തുടിക്കുന്ന താരാട്ടു പാട്ടുമില്ല
താളിയോലകളില്ല തലവരി പണവുമില്ല
പാഥേയം പദ്ധതി മദ്ധ്യേ നീട്ടിയ പാണികളിൽ
പമ്മാട്ടു പയറ്റി പാഷാണം തേച്ചവനറിയാതെ പോയ്
ഫാലരേഖകൾ സ്വേദത്തിൻ നോവുചാലായ് കണ്ടില്ല
ഫണം നേരെ വിടർത്തും യവ്വന സ്വീല്കാരമില്ല
ഭ്രാതാക്കൾ ഭാരത്താൽ ഭ്രാന്തമായി കൊത്തിപ്പറിച്ചപ്പോൾ
ഭ്രഷ്ട് ഭ്രമണം ചെയ്തത വനറിയാതെ പോയ്
ബലാബലമില്ല ബാന്ധവമില്ല
ബന്ധങ്ങളില്ല ബലിപ്പുരകളുമില്ല
ബലിയില്ല ബലി പൂജയുമില്ല
ബലിദാനമല്ലതു നരബലിയാണതെന്നവനറിയാതെ പോയ്

ജയൻ 
01/08/2018

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശരീരഭൂമിയും ശബ്ദമില്ലാത്ത വേട്ടകളും-കവിത

വാടകമുറി: കാലത്തിൻ്റെ മൗനസാക്ഷി