കിനാവിന്റെ തേൻതുള്ളി

 ഗാനം: കിനാവിന്റെ തേൻതുള്ളി

 സ്‌നേഹത്തിന്റെയും ആഗ്രഹത്തിന്റെയും ശബ്ദം

പല്ലവി:
 
കിട്ടാത്തതെന്തേ പ്രണയചുംബനം,
മണിക്കൂയിൽ ശ്രുതി ഗാനമായ്...
നിന്റെ പേരിൽ ഞാൻ കോർത്തു കിനാവുകൾ,
ചന്ദ്രിക നിലാവിൻ അനുരാഗനിമിഷം...
 
അനുപല്ലവി:
 
കണ്ണിലൊതുങ്ങും കാവ്യനീളം,
മിഴികളിലൊളിച്ചു നിന്നെ കണ്ടു ഞാൻ
ശബ്ദമില്ലാതെ ഹൃദയത്തിൽ
കവിതപാടുന്നു ഞാൻ…
 
ചരണങ്ങൾ:
 
1.രാപ്പാടികൾ മൂളം സംഗീതം സ്വപ്നരാത്രിയിൽ,
കാനനചോലയിലെ   വേഴാമ്പൽ കാത്തിരിപ്പായ്…
സുഖം നൊമ്പരമാവുന്ന നഖക്ഷതം മാറിൽ,
ഒരു നോവിന്റെ മധുരം ഞാൻ പകരുന്നു…
 
2.ചെണ്ടുമണി പൂക്കളായ് വിരിയുമ്പോൾ
 തെളിയുന്നു നിന്റെ സ്നേഹചാരുത
 മയിൽപീലി സ്വപ്നത്തിൻ നിറവായ്,
കുങ്കുമരാഗമാകുന്നു നിന്റെ കള്ളച്ചിരി

3.എന്നാലിംഗനം  തംബുരുവായ്‌ തഴുകും,
ഇഷ്ടത്തോഴി എന്നിൽ നീ മറഞ്ഞ്
അനുരാഗനൃത്തമാടുന്ന കിനാവിന്‍ ശയ്യയിൽ,
ഇത്തിരി നേരം  രതിസുഖമെന്നെ തഴുകി 

 4.ചാറ്റൽമഴ നനഞ്ഞു മിന്നൽ ഒളിയാൽ,
മനസ്സിന്‍റെ കൂടാരത്തിൽ  നീ എഴുതി പ്രേമകാവ്യം…
തുമ്പപൂവിൻ മിഴിയിലൊരു
തേൻതുള്ളി പോലെ ചിരിച്ചു നീ
 
5. അരമണിക്കൊളുത്തിൻ ഇക്കിളി തീരാതെ,
മയക്കം തേൻതുള്ളിയായ് വീണപ്പോൾ…
ഉണർവിന്റെ  ഉഷസ്വപ്‌നം മറഞ്ഞുപ്പോയി,
വീണ്ടും വരുമോ ആ സ്വപ്നരാഗം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശരീരഭൂമിയും ശബ്ദമില്ലാത്ത വേട്ടകളും-കവിത

അഭിമന്യൂ -അകം വെന്തവൻ

വാടകമുറി: കാലത്തിൻ്റെ മൗനസാക്ഷി