പോസ്റ്റുകള്‍

നവംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മനശാന്തി…

ഇമേജ്
  കണ്ണുകൾ തുറന്നാലും രാത്രിയെ പോലെ ഇരുണ്ട ദിവസങ്ങൾ, ശ്വാസമെടുത്താലും ഇടക്ക് ഇടക്ക് കത്തുന്ന ചോദ്യങ്ങൾ… “എന്തിന്‍ ഇത്രയും ഭാരം?” മനസിനോട് ചോദിച്ചാലും ഉത്തരം കൊടുക്കാതെ കരച്ചിലാകുന്നു ശബ്ദം. ഒറ്റക്കുള്ള ചുമലിൽ ലോകത്തിന്റെ കല്ലുകൾ കെട്ടി, പുഞ്ചിരി വെറും മുഖംമൂടി — അകത്ത് മൗനത്തിന്റെ കുരുതി. ശക്തനാണെന്ന് ലോകം പറയുന്നു, പക്ഷെ അവർ കാണുന്നില്ല വിഴുങ്ങിയ തുള്ളികളുടെ കഥ… അവർക്ക് കേൾക്കാത്ത ഹൃദയത്തിന്റെ കനൽ കഥ. എന്നാലും… ഇരുട്ടിനോടു പോലും ഒരക്ഷരം പറയാം— “ഞാൻ ഇവിടെ ഇരിക്കുന്നു… ഒഴിയാതെ, വീഴാതെ.” ഇതൊന്നും അവസാനമല്ല, ഇന്നും വഴിയുണ്ട് മുന്നിൽ; ഒരുദിവസം മനശാന്തി തിരിച്ചുവരും… നിശ്വസിച്ചുനിന്ന ആറിന്റെ തീരത്തേക്ക്

മടങ്ങിവരാത്ത പടിയിറക്കം

ഇമേജ്
നമ്മുടെ ജീവിതത്തിൽ ചിലർ ഉണ്ടാകും , പകരം വയ്ക്കാനാവാത്തവർ. ഒരിക്കൽ എത്രമാത്രം പരസ്പരം ചേർന്ന് ജീവിച്ചിരുന്നവർ, ഒരു ശബ്ദം പോലും കേൾക്കാതെ ഇരിക്കാൻ മനസില്ലാത്തവർ, മുഖത്ത് ചെറു വാടൽ കണ്ടാൽ അതിന്റെ കാരണങ്ങൾ തേടി ഉറ്റുനോക്കുന്നവർ. ലോകം മുഴുവൻ എതിർത്താലും, അവരുടെ ഒറ്റസാന്നിധ്യം മതിയാകും — ധൈര്യമായി നിൽക്കാൻ, ജീവിക്കാൻ, ശ്വാസം എടുക്കാൻ. പക്ഷേ, ഒരുനാൾ അവർ ഇല്ലാതാകും... മടങ്ങിവരാത്ത ഒരു നാട്ടിലേക്കു യാത്രപോകും. ഒരു അർദ്ധരാത്രിയിൽ പെട്ടെന്ന് വിളക്കുകൾ അണഞ്ഞതുപോലെ, വിജനമായ വഴികളിൽ ഒറ്റപ്പെട്ടുപോകും മനസ്സ്. മറവിയുടെ മേഘം തൊടാനാവാത്ത ഇടത്ത്, അവൻ എപ്പോഴും അദൃശ്യസാന്നിധ്യമായി കൂടെയുണ്ടാവും. ഒരു വിളിക്ക് അപ്പുറം അവൻ ഇല്ലെന്ന തിരിച്ചറിവ് — അത് വാക്കുകൾക്കതീതമായ വേദനയാണ്. മറുപുറം ഇല്ലാത്ത ബന്ധം, രണ്ടാമൂഴമില്ലാത്ത അനുഭവം. ഒരു ദിവസം, പരുന്ത് ചിറകു വിരിച്ചു പറന്നുപോയതുപോലെ, അവൻ മറവിയുടെ മേഘത്തിലേക്ക് മറഞ്ഞുപോയി. പിന്നെ അവനുവേണ്ടി കാത്തുനിൽക്കുന്ന ചില ജീവിതങ്ങൾ — ശൂന്യതയിലായി നിലവിളിക്കുന്നു. വേനലും, മഞ്ഞും, മഴയും ചേർന്ന വർഷങ്ങൾ പിന്നിട്ട്, ജീവിതം എത്ര മുഖംമാറി! നീ ഇല്ലാത്ത ശൂന്യതയിൽ എത്ര അനീതികൾ, എത്ര നഷ്ടങ...