സ്മൃതികൾ...
അറിയാതെ വീണ
മിഴിനീർത്തുള്ളിയിൽ
അറിയാതെ മാഞ്ഞുപോയി
നിറമുള്ള കനവുകൾ...
ഒരിക്കൽ നമ്മൾ
ഒന്നിച്ചു നെയ്തെടുത്ത
നിറമാർന്നൊരു സ്വപ്ന
വസന്തവീഥിയിൽ...
ഇന്നുമെൻ നിഴൽ
തനിച്ചലയുമ്പോൾ
ഓർമ്മകൾ മാത്രം
കൂട്ടായെത്തുന്നു...
ഒടുവിലൊരു നാൾ
മറവിയുടെ മണ്ണിൽ
മൗനമായെൻ സ്മൃതികൾ
പൂക്കുമ്പോൾ...
അറിയുക നീയും...
കാലം മായ്ക്കാത്ത
ചില മുറിവുകൾക്ക്
പേരാണ് സ്മൃതികൾ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ